രാവിലെ പത്രം വായനക്കിടയിലാണ് ചരമക്കോളത്തിലെ ഒരു ഫോട്ടോയില്‍ കണ്ണുടക്കിയത്. നല്ല മുഖപ്രസാദമുള്ള ഒരു സ്ത്രീ. ടെസ്സി(59) നിര്യാതയായി. മനയില്‍ തോമസിന്റെ ഭാര്യയും ഇലവിക്കര കുടുംബാംഗവുമയ ടെസ്സി നിര്യാതയായി.സംസ്കാരം ഇന്നു ഉച്ച കഴിഞ്ഞു 3 മണിക്കു ചേര്‍ത്തല സെന്റ്.മേരീസ് പള്ളിയില്‍.മക്കള്‍ : സോണിയ(യു.എസ്.എ),സാം(യു.എസ്.എ). ആദരാഞ്ജലികള്‍ : മനയില്‍ കണ്‍സ്ര്രക്ഷന്‍സ്,മനയില്‍ ടയേര്‍സ്, മനയില്‍ ജുവല്ലെറി.
ഓര്‍മ്മകള്‍ പിന്നിലേക്കോടി.മൂത്ത മോള്‍ക്കു കല്യാണം ആലോചിക്കുന്ന സമയം. ഇന്റര്‍നെറ്റില്‍ ഒരു മാട്രിമോണിയലില്‍ പരസ്യം കണ്ടാണു വിളി വന്നത്. ചെറുക്കന്‍ എം.ബി.എ-ക്കാരന്‍,യു.എസ്.എ-യില്‍.ഒരു സഹോദരി ഉള്ളതു കല്യാണം കഴിഞ്ഞു യു.എസ്.എ-യില്‍.ചെറുക്കന്റെ അഛനു നല്ല രീതിയിലുള്ള ബിസിനെസ്സ് ആണ്.അവരോടു വരാന്‍ പറഞ്ഞു.കൊച്ചിയില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന മകളെ വിളിച്ചു പറഞ്ഞു,അവര്‍ വരുന്ന കാര്യം.
ഞായറാഴ്ച.മുറ്റത്തു ഒരു ഫോര്‍ഡ് കാര്‍ വന്നു നിന്നു. അതില്‍ നിന്നു ഇറങ്ങിയ ആള്‍ വീടും പരിസരവും എല്ലാം ഒന്നു സസൂക്ഷ്മം കണ്ണോടിച്ചു.പുറകെ ഒരു സ്ത്രീയും ഇറങ്ങി. കുശലം പറച്ചിലുകള്‍ക്കു ശേഷം അയാള്‍ മോളെ വിളിച്ചു. തോമസ്-ന്റെ കണ്ണുകള്‍ വീടിന്റെ ആസ്തി അളക്കുന്നതു അപ്പോഴെ അയാളുടെ കണ്ണില്‍ പെട്ടിരുന്നു.കമ്പനിയെപ്പറ്റിയും അടുത്ത വേനല്‍ അവധിക്കു അമേരിക്കയില്‍ വെക്കേഷനു പോകുന്നതിനെപ്പറ്റിയും തോമസ് വാതോരാതെ സംസാരിച്ചു.അയാള്‍ എല്ലാം കേട്ടിരുന്നതെയുള്ളു. തോമസിന്റെ ഭാര്യ അധികമൊന്നും സംസാരിച്ചില്ല,മോളൊടു അത്യാവശ്യം കുശലം പറഞ്ഞതൊഴികെ.
അവര്‍ പോയതിനു ശേഷം പതിവു ചര്‍ച്ചകള്‍ ആരംഭിച്ചു. അയാള്‍ ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളു. "അച്ചാ,അച്ചനെന്തു പറയുന്നു?""ഭയങ്കര കാശുകാരാ അവര്‍.എന്തൊ എനിക്കങ്ങു തോന്നുന്നില്ല,അവര്‍ വിളിക്കുമെന്ന്".മോളുടെ മുഖത്തെ പ്രകാശം മങ്ങുന്നതു അയാള്‍ കണ്ടു.
കുറച്ചു നേരങ്ങള്‍ക്കു ശേഷം ഫോണ്‍ അടിച്ചു."ഹലോ"."ഹലോ..ഇതു തോമസ് ആണ്.അതേ ..ഞങ്ങള്‍ക്കു മോളെ ഒക്കെ ഇഷ്ടപ്പെട്ടു.ഏപ്രിലില്‍ മോന്‍ വരും.അപ്പോള്‍ ഞങ്ങള്‍ വീണ്ടും വരാം.ഒരു കാര്യം അറിയാനായിരുന്നു...മോള്‍ക്കു എന്തു സ്ത്രീധനം കൊടുക്കും?"അയാല്‍ ഒരു നിമിഷം ഒന്നു പകച്ചു.അയാളെ തന്നെ നോക്കിയിരിക്കുന്ന മകളും ഭാര്യയും."ഞങ്ങള്‍ മോള്‍ക്കു..ഞങ്ങള്‍ക്കു 3 പെണ്മക്കള്‍ ആണെന്നു അറിയാമല്ലൊ. .അവള്‍ക്കു ----- ലക്ഷം കൊടുക്കാമെന്നാണു ഓര്‍ക്കുന്നത്.ഞങ്ങളുടെ കാലശേഷം എല്ലാം അവര്‍ക്കുള്ളതാണ്".മറുവശത്തു ഒരു നിമിഷത്തെ നിശബ്ദത." ഞങ്ങള്‍ക്ക് ആകെ ഒരു മോനേ ഉള്ളു..അപ്പോള്‍ ഞങ്ങള്‍ക്കു കല്യാണമൊക്കെ നല്ല ഭംഗിയായി നടത്തണം.കുറച്ചു കൂടി സ്ത്രീധനമൊക്കെ...""മോള്‍ ഒരു എഞ്ചിനീയര്‍ ആണ്.നല്ല ഒരു കമ്പനിയില്‍ ജോലി ഉണ്ട്.അതു മാത്രവുമല്ല....ഞങ്ങള്‍ ഈ വീടൊക്കെ പണി തീര്‍ന്നതെ ഉള്ളു. അതിന്റെ ഒക്കെ കുറച്ചു റ്റൈറ്റ് ആണ്.ഇപ്പൊ എന്തായാലും അതില്‍ കൂടുതല്‍ തരാന്‍ പറ്റില്ല."തോമസ് വീണ്ടും പറഞ്ഞു :"ഒരു 3-4 ലക്ഷം കൂടി എങ്കിലും വേണം.ഒന്നുമില്ലെങ്കിലും ഞങ്ങള്‍ക്കു കല്യാണം നടത്തേണ്ടതല്ലെ."അയാള്‍ വീണ്ടും വീണ്ടും ഓരോ ന്യായങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഒന്നു അലോചിച്ചിട്ടു വിളിക്കാം എന്നു പറഞ്ഞു അയാള്‍ ഫോണ്‍ വെച്ചു.
എന്തായാലും തന്റെ മോളെ ആ വീട്ടില്‍ കല്യാണം കഴിപ്പിക്കില്ല എന്നു അപ്പോഴെ അയാല്‍ തീരുമാനിച്ചിരുന്നു. മോളും ഭാര്യയും ഐക്യകണ്ടേന പ്രമേയം പാസ്സാക്കി.പിന്നീടെപ്പോഴൊ ഒരിക്കല്‍ മോള്‍ അയാളോടു പറഞ്ഞു,അന്നു അച്ചന്‍ കൂടുതല്‍ സ്ത്രീധനം കൊടുക്കാം എന്നു പരഞ്ഞിരുന്നെങ്കില്‍ പോലും ഞാന്‍ ഈ കല്യാണത്തിനു സമ്മതിക്കില്ലായിരുന്നു എന്ന്.മോളുടെ കല്യാണം കഴിഞ്ഞു എതാനും മാസങ്ങള്‍ക്കു ശേഷം തോമസ്സിന്റെ മകന്റെ കല്യാണ ഫോട്ടോ അയാല്‍ പത്രത്തില്‍ കണ്ടിരുന്നു.മോളോടു ഇതു പറഞ്ഞപ്പോള്‍,"പാവം ആ കുട്ടീടെ അച്ചന്റെ കീശ ചോര്‍ന്നു കാണും"എന്നു പറഞ്ഞു അവര്‍ പൊട്ടി ചിരിച്ചു.
"കുറേ നേരമായല്ലൊ ചരമക്കോളത്തില്‍ നോക്കി ഇരിക്കുന്നു?ആ പത്രം ഒന്നു തരാമൊ?"ഭാര്യയുടെ ചോദ്യം അയാളെ ചിന്തകളിള്‍ നിന്നു ഉണര്‍ത്തി."ഇന്നാ...ഇവരെ അറിയുമോന്നു നൊക്കു..""അയ്യോ...ഇതു....ഇതു...അവരല്ലെ?"അപ്പോള്‍ അയാളുടെ മനസ്സിലൂടെ കടന്നു പോയ വിചാരങ്ങള്‍ എന്തായിരുന്നു....?അറിയില്ല...
P.S.:അതിഭാവുകങ്ങളുടെ അകമ്പടിയില്ലാത്ത ഒരു സംഭവ കഥ.
No comments:
Post a Comment