ഹരിതാഭ നശിക്കുന്നു!!! കേരളം വരളുന്നു!! കാടുകള്‍ അപ്രത്യക്ഷമാകുന്നു!!! കാടുകള്‍ നട്ട് വളര്‍ത്താനും മണല്‍ വാരല്‍ തടയാനുമുള്ള ആഹ്വാനങ്ങള്‍ പുറകെ. എല്ലാം വായിച്ചു പോകുന്നതല്ലാതെ ഒന്നും ഹൃദയത്തില്‍ തൊടാതെ നമ്മളും.മണിമാളികകളില്‍ ഇരുന്നു വിളിച്ചു കൂവാന്‍ എളുപ്പമാണ് . ഇങ്ങു താഴേക്കിറങ്ങി ഒരു മരം എങ്കിലും നടാന്‍ ആരെങ്കിലും മിനക്കെടാരുണ്ടോ?കായല്‍ വറ്റിച്ചു പണിയുന്ന ഫ്ലാറ്റുകളും പാടങ്ങള്‍ നിരത്തി പണിയുന്ന ഹോട്ടല്‍ സമുച്ചയങ്ങളും പ്രകൃതിയുടെ ബാലന്‍സ് തെറ്റിക്കുന്നു.,ഇതൊന്നും ആര്‍ക്കും അറിയാങ്ങിട്ടല്ല. ഈ മുറവിളികള്‍ നടത്തുന്നവരെല്ലാം,ഒരു പത്തു സെന്റ് ഭൂമി വാങ്ങിയാല്‍ ,അതിന്റെ മുക്കും മൂലയും എത്തിച്ചു കെട്ടിടം പണിയാനുള്ള പെടാപ്പാടാണ് . സ്ഥലത്തിന്റെ അതിരിലെങ്കിലും നാല് ചെടി വച്ച് പിടിപ്പിച്ചിരുന്നെങ്കില്‍!
ദൈവകൊപമുണ്ടാകുമെന്നു ഭയന്നിട്ടെങ്കിലും മരം മുറിക്കാന്‍ പഴമക്കാര്‍ വിമുഖത കാട്ടിയിരുന്നു. സര്‍പ്പക്കാവുകളും ഒരു പരിധി വരെ പ്രകൃതിയുടെ ഈ ബാലന്‍സ് കാത്തു പോന്നു .ഇന്ന് കാവ് എവിടെ,കാട് എവിടെ?പഴയ കാലം,പഴയ കാലം എന്ന് എല്ലാ ഓണക്കാലത്തും പത്രത്തിലും ടിവി-യിലും കുറെ ഓര്‍മകള്‍ പങ്കു വെക്കുന്നതല്ലാതെ തുമ്പയും മുക്കുറ്റിയും സംരക്ഷിക്കാന്‍ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ?പിന്നെ എന്തിനാണ് ഈ നിരര്ത്ധകങ്ങളായ ഈ നിലവിളികള്‍ ?
P S : ആവശ്യ സാധനങ്ങളുടെ വില അനുദിനം വര്ധിക്കുന്നതിനെതിരെ സ്വരം ഉയര്ത്തുന്നവരെ ,നിങ്ങളുടെ പുരയിടത്തിലെ കൃഷി ഏതാണ് ???
its all part of this giant conspiracy.. too big to comment, see my post.
ReplyDelete